Saturday, January 3, 2009

നദി ഒരു മരണ റിപ്പോര്‍ട്ട്‌




നദി ഒരു മരണ റിപ്പോര്‍ട്ട്‌ ,അതെ।മുറിവിനാഴം തന്നെ മരണകാരണം.ചെറുവ്രണം പടര്‍ന്ന പടുമുറിവിന്‍ കയം.ഉള്ളില്‍ കരഞ്ഞു ചത്ത മീനുകള്‍.പല നാള്‍ പഴകിയ വടുവാണു` മാറില്‍.പല വായ്‌ തിന്ന മാംസം.കണ്ടവര്‍ കുടിച്ചു വറ്റിച്ച നെഞ്ചിന്‍ ചുഴി.ശിരസ്സറുത്തപ്പോള്‍അതിലുണ്ടൊരു നിലാവ്‌`.ഒഴുകിതേഞ്ഞ മഴ.വെയില്‍ എടുക്കാതെകാത്ത മഞ്ഞിന്‍ ഭരണി.മറവിയുടെ കരയില്‍ ഒഴുക്കിന്‍ കലകള്‍.അനക്കമറ്റ സൂര്യന്‍.എത്ര കൊത്തിയിട്ടും പിളര്‍ന്നില്ല നട്ടെല്ല്`.പണ്ടാരോ വിത്തിട്ട പാടങ്ങളാണറയില്‍.എതോ പോരിന്‍ ചോര തിന്ന നിലം.യുഗങ്ങളെന്നു തോന്നുന്നു വരച്ചു വെച്ചിട്ടുണ്ട്‌`ശിലാ ലിഖിതങ്ങള്‍.വക്കില്‍ ഇപ്പൊഴില്ലാത്തൊരു കുന്നിന്‍ഛായാപടം.വംശമറ്റൊരു ചിറകാണു പിഞ്ഞിയ ഇടുക്കില്‍.പിടി തരാതെ രാസഗതി.പിറന്നുമടര്‍ന്നും മാറിയും പലക പോലെ കടുത്ത മജ്ജ,ഞരമ്പിന്‍ തോട്ടില്‍ ചില ചെമ്മീന്‍ കെട്ടുകള്‍.മാഞ്ഞ കാലടികള്‍.ഇനിയും നീളാത്ത വഴികള്‍.ചേര്‍ത്തു വെച്ചാല്‍ മൊത്തം ദുരൂഹത.സത്യം പറഞ്ഞാല് സംശയം എറെയാണു.`ഇങ്ങിനെ തുഴയാനാവില്ല ആര്‍ക്കും യുഗങ്ങള്‍.ഈയുടല്‍ താങ്ങില്ല കാലം.അതിനാല്‍,ഇതെന്നേമരിച്ചത്‌മുട്ടയില്‍ ചത്തത്‌.

No comments:

Post a Comment